2019, ഏപ്രിൽ 23, ചൊവ്വാഴ്ച

നടപ്പാത

  ആളുകൾ, സാഹചര്യങ്ങൾ, അനുഭവങ്ങൾ: എല്ലാം  ജീവിത വഴിയിലെ വ്യത്യസ്‌ത കാഴ്ചകളാണ്... ഇതെല്ലാം മുന്നിലും, പിന്നിലും ഓരങ്ങളിലുമായി നമ്മുടെ കൂടെ തന്നെയുണ്ട്.....കണ്ടും തൊട്ടും അനുഭവിച്ചും മുന്നോട്ടു പോകാൻ...എന്നാൽ ചില നിമിഷങ്ങൾ നിസ്സഹായതയുടേതാണ്...സമുദ്രത്തോളം വെള്ളമുണ്ട് അരികത്തു.. ഒരു തുള്ളി പോലും കുടിക്കാൻ പറ്റാത്ത പോലെ.... ആകാശ മുറ്റത്ത് നിറയെ പൂത്തു നിൽക്കുന്ന മുല്ലയുണ്ടെങ്കിലും താഴെ തളർന്നു വീഴുന്നവയെ എടുത്തു ഓമനിക്കാൻ പറ്റാത്തപോലെ.....  അതിലൂടെയാണ് ഞാനിപ്പോൾ നടക്കുന്നത്...

2019, ഏപ്രിൽ 9, ചൊവ്വാഴ്ച

ഇന്നലത്തെ ആകാശം


കൊഴിയാൻ വെമ്പുന്ന ഇലകളെ ഓർത്ത്, പിരിയാൻ തുടങ്ങുന്ന പ്രണയത്തെ ഓർത്ത്,  മഞ്ഞ മരണത്തെ ഓർത്ത്, അസ്തമയത്തിലെ സൂര്യനെ  ഓർത്ത്,  വ്യഥാ വിറങ്ങലിക്കുമ്പോഴും പിന്നിലെ നീണ്ട നിരത്തിലേക്ക് ഒഴുകിയിറങ്ങുന്ന ഇളം തണുപ്പിലും മങ്ങിയ വെയിലിലും പുതിയൊരു ജീവന്റെ  നനുനനുത്ത സ്പർശം...